നീന്തലറിയാവുന്ന സ്വാമി ശാശ്വതികാനന്ദ എങ്ങനെ മുങ്ങിമരിച്ചെന്ന് ഹൈക്കോടതി
നീന്തലറിയാവുന്ന ശാശ്വതികാനന്ദ എങ്ങനെ മുങ്ങിമരിച്ചെന്ന് ഹൈക്കോടതി. ശാശ്വതികാനന്ദയുടെ മരണം സംബന്ധിച്ച് രണ്ടാഴ്ചക്കകം സര്‍ക്കാര്‍ പത്രിക സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ശാശ്വതികാനന്ദയുടെ മരണത്തെക്കുറിച്ചു തുടരന്വേഷണം ആവശ്യപ്പെട്ട് പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
കുറ്റപത്രം സംബന്ധിച്ച് വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാല്‍ പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്നും പുനരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2012 ജൂലൈ ഒന്നിനാണ് ആലുവാപ്പുഴയില്‍ ശിവഗിരി മഠാധിപതി ആയിരുന്ന സ്വാമി ശാശ്വതികാനന്ദയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.