കൃഷ്ണപിള്ള സ്മാരകം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതുകൂടാതെ 10 ദിവസത്തികം കീഴടങ്ങണമെന്നും കോടതി പ്രതികളോടാവശ്യപ്പെട്ടു. സാബു, ദീപു, രാജേഷ്, പ്രമോദ് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. സിപി എമ്മിലെ വിഭാഗീയതയാണ് സ്മാരകം തകര്‍ത്തതിനിന് പിന്നിലെന്നും അന്വേഷണം സിപി എം ശരിവച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.
നേരത്തെ കേസിലെ ഒന്നാംപ്രതി ലതീഷ് ബി ചന്ദ്രന്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പിക്ക് മുമ്പാകെ കീഴടങ്ങിയിരുന്നു. ലതീഷ് ബി ചന്ദ്രന് പിന്നീട് ലതീഷിന് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
2012 ഒക്ടോബറിലാണ് പി കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെടുന്നത്.