വനിതകളുടെ ബാത്ത് റൂമില്‍ ഒളിക്യാമറ

തിങ്കള്‍, 12 മെയ് 2014 (16:34 IST)
വനിതകളുടെ ബാത്ത്‌റൂമില്‍ ഒളികാമറ വച്ച കെഎസ്ഇബി ജീവനക്കാരന്റെ പേരില്‍ പൊലീസ് കേസെടുത്തു. കെഎസ്ഇബി തലയോലപ്പറമ്പ് ഓഫീസിലെ മീറ്റര്‍ റീഡറായിരുന്ന ജോബ് എന്നയാളുടെ പേരിലാണ് കേസ്.

ഏറെനാള്‍ മുമ്പ് ഓഫീസിലെ ബാത്ത്‌റൂമില്‍ ഒളികാമറ വച്ചത്  ഒരു വനിതാ ജീവനക്കാരിയാണ് കണ്ടത്. ഇതിനെ തുടര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കെഎസ്ഇബി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് സംഭവം സ്ഥിരീകരിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു എന്നാണു റിപ്പോര്‍ട്ട്.

അധികൃതരുടെ  പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്‌ഐ എംഎസ്. രാജീവ് പറഞ്ഞു. കേസില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

വെബ്ദുനിയ വായിക്കുക