നാലുകോടിയുടെ മയക്കുമരുന്നുമായി യുവതി പിടിയില്‍

വെള്ളി, 6 ഫെബ്രുവരി 2015 (18:13 IST)
ഹെറോയിനുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ സ്വദേശിനി  ഷിനി ആന്റണിയാണ് (40) കസ്റ്റഡിയിലായത്. ഒരു കിലോ ഹെറോയിനാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തതായി വിവരം ലഭിച്ചിരിക്കുന്നത്. നാലുകോടി രൂപ വില വരുന്നതാണിത്. കുവൈറ്റിലെ ഒരു ലാബിലെ ജീവനക്കാരിയാണിവര്‍.
 
പുലര്‍ച്ചെ പുറപ്പെടേണ്ട കുവൈറ്റ് എയര്‍ലൈന്‍സില്‍ പോകാനെത്തിയപ്പോഴാണ് ഇവര്‍ കസ്റ്റംസിന്‍റെ പിടിയിലായത്. കേന്ദ്ര നാര്‍ക്കോട്ടിക് വിഭാഗമാണ് ഇവരെ പിടികൂടിയത്. നേരത്തേ ലഭിച്ച രഹസ്യവിവരത്തിന്റെ വെളിച്ചത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ഡിസംബര്‍ 23 ന് കുവൈറ്റില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്ന ഇവര്‍ ഇന്ന് രാവിലെ മടങ്ങിപ്പോകുമ്പോഴായിരുന്നു ബാഗില്‍ നിന്ന്  ഒരു കിലോ ഹെറോയിന്‍ പിടികൂടുന്നത്. 
 
യുവതിയെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം കുവൈറ്റില്‍ നിന്ന് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞതനുസരിച്ച് തന്നെ ഏല്പിച്ച ബാഗിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയതെന്നാണ് യുവതി പറയുന്നത്. എന്നാല്‍ രാവിലെ ടാക്സിയില്‍ എത്തിയ ഇവരെ യാത്രയാക്കാമ് മറ്റ് ബന്ധുക്കളൊന്നും വന്നിരുന്നില്ല എന്നതും സംശയത്തിന് ഇടനല്‍കുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക