തിരുവനന്തപുരത്ത് ശക്തമായ മഴയും കാറ്റും ഇടിമിന്നലും (വീഡിയോ)

തിങ്കള്‍, 4 ഏപ്രില്‍ 2022 (16:53 IST)
തിരുവനന്തപുരത്ത് ശക്തമായ മഴയും കാറ്റും ഇടിമിന്നലും. ഇന്ന് നാല് മണിക്ക് ശേഷമാണ് ശക്തമായ മഴ ആരംഭിച്ചത്. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. 
 


അതേസമയം, ഏപ്രില്‍ ആറോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ചക്രവാതച്ചുഴി (Cyclonic Circulation) രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മോഡലിന്റെ പ്രഥമിക സൂചനയനുസരിച്ചു ന്യുനമര്‍ദം ശക്തിപ്രാപിച്ചു തമിഴ്നാട് - ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യത. അങ്ങനെ ആണെങ്കില്‍ കേരളത്തിലും ഏപ്രില്‍ 8 / 9 നു ശേഷം കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പ്രവചനം. 
 
കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് ഇന്ന് സാധ്യതയുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍