അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നപശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും. വേനല്‍കെടുതികള്‍ക്ക് സമാശ്വാസമായി ദുരന്തനിവാരണ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിക്കുക. സര്‍ക്കാര്‍ മൃഗാശുപത്രികള്‍വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.