യുവാവ് തലയ്ക്കടിയേറ്റു മരിച്ചു: ബന്ധുവായ യുവാവ് പിടിയില്‍
വാക്കുതര്‍ക്കത്തിനൊടുവില്‍ ഉണ്ടായ അടിപിടിയില്‍ തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. ഇതുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹരിപ്പാട് വെട്ടുവേനി നെടിയത്ത് വീട്ടില്‍ പപ്പന്‍ ഷാജി എന്ന രതീഷിനെ (28) യാണു ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. രതീഷിന്‍റെ സുഹൃത്ത് നെടിയത്ത് വീട്ടില്‍ മോഹനന്‍റെ മകന്‍ ധനേഷ് (25) എന്നായാളാണു ബൈക്കിന്‍റെ ഷോക്കബ്സ് ലിവര്‍ കൊണ്ടുള്ള അടിയേറ്റു മരിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ അടിപിടിയില്‍ ധനേഷിന്‍റെ അടിയേറ്റ് രതീഷിന്‍റെ പല്ല് തകര്‍ന്നിരുന്നു. ഇതിന്‍റെ പ്രതികാരം എന്ന നിലയില്‍ ഉണ്ടായ തിരിച്ചടിയാണ് രതീഷിന്‍റെ മരണത്തില്‍ കലാശിച്ചത്.
തമ്പാന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സ്ഥിരം മദ്യപാനിയായ രതീഷ്. പതിനഞ്ചോളം കേസുകളില്‍ പ്രതിയാണു രതീഷ് എന്ന് പൊലീസ് അറിയിച്ചു.