പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു : പ്രതിയായ അദ്ധ്യാപകൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ചൊവ്വ, 29 മാര്‍ച്ച് 2022 (14:12 IST)
ചെന്നൈ: അദ്ധ്യാപകൻ പതിമൂന്നു കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിനെ തുടർന്ന്  പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് പ്രതിയായ അധ്യാപകനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം നടന്നത്.  

പലതവണയും അദ്ധ്യാപകൻ പെൺകുട്ടിയോട് അശ്ളീല സംഭാഷണങ്ങൾ നടത്തുകയും അശ്ളീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തിരുന്നു. വിവരം കുട്ടി രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അവർ കാര്യമായി എടുത്തില്ല. തുടർന്നാണ് പെൺകുട്ടി പെയിന്റ് തിന്നർ കുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍