പട്ടാപ്പകൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി
നെയ്യാറ്റിൻകര: വീട്ടമ്മയെ പട്ടാപ്പകൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മാരായമുട്ടം സ്വദേശിയായ പ്രതി ഷാജി എന്ന യുവാവിനെയാണ് നാട്ടുകാർ പിടികൂടിയത്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ഷാജി എന്ന് പോലീസ് പറഞ്ഞു. ഇയാൾ കഴിഞ്ഞ ഏറെ വര്ഷങ്ങളായി കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കാറുണ്ടെന്നു പരാതിയുണ്ട്.
വീടിന്റെ പിൻ വാതിൽ തകർത്തായിരുന്നു ഇയാൾ വീട്ടിനുള്ളിൽ കയറിയത്. പീഡിപ്പിക്കാൻ ശ്രമിച്ച ഇയാളെ വീട്ടമ്മയുടെ മകൾ തടഞ്ഞപ്പോൾ അവരെ മർദ്ദിച്ചു തറയിൽ തള്ളിയിട്ടു. ഇവരുടെ നിലവിളി കേട്ട് അയൽക്കാർ എത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആളുകൾ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ പോലീസ് കാവലിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിരിക്കുകയാണ്.