കേരളത്തില്‍ നിന്നുള്ള ആദ്യഹജ്ജ് വിമാനം സെപ്‌തംബര്‍ രണ്ടിന് പുറപ്പെടും

ബുധന്‍, 8 ജൂലൈ 2015 (12:09 IST)
കേരളത്തില്‍ നിന്നുള്ള ആദ്യഹജ്ജ് വിമാനം സെപ്‌തംബര്‍ രണ്ടിനും അവസാനവിമാനം സെപ്‌തംബര്‍ 17നും പുറപ്പെടും. അതേസമയം, രാജ്യത്തു നിന്നുള്ള ആദ്യവിമാനം ഓഗസ്റ്റ് 16നായിരിക്കും മദീനയില്‍ എത്തുക. ഡല്‍ഹിയില്‍ നിന്ന് 342 ഹാജിമാരുമായുള്ള ആദ്യവിമാനം ആയിരിക്കുമത്.
 
ബലി കര്‍മത്തിനുള്ള ‘അദാഹി’ കൂപ്പണുകള്‍ നാട്ടില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ വിതരണം ചെയ്യും. തീര്‍ഥാടകര്‍ കബളിപ്പിക്കപ്പെടാതിരിക്കാനാണ് കൂപ്പണ്‍ മുന്‍കൂട്ടി നല്‍കുന്നത്. കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക്, ഹജ്ജ് കോണ്‍സല്‍ നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവര്‍ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 
 
തീര്‍ഥാടകരുടെ സൗദിയിലെ സ്ഥിതിവിവരങ്ങളറിയാന്‍ ‘ഇന്ത്യന്‍ ഹാജി അക്കമഡേഷന്‍ ലൊക്കേറ്റര്‍’ എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ ഇത്തവണ ഹാജിമാര്‍ക്ക് 8002477786 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ ഇന്ത്യന്‍ മിഷന്‍ ഓഫിസുമായി ബന്ധപ്പെടാം. തീര്‍ത്ഥാടകനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ 00966-543891481എന്ന നമ്പറില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക