രണ്ടു കോടിയുടെ ജി.എസ്.ടി വെട്ടിപ്പ് : ബംഗാൾ സ്വദേശി അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ഞായര്‍, 12 ഫെബ്രുവരി 2023 (10:06 IST)
ആലുവ: രണ്ടു കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയ ബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത നോർത്ത് 24 പർഗാനസ്സിൽ സഞ്ജയ് സിംഗ് എന്ന 43 കാരനെ ആലുവ സൈബർ പോലീസ് ടീമാണ് അറസ്റ്റ് ചെയ്തത്.

ആലുവ ബിനാനിപുറത്തു ഹോട്ടൽ നടത്തുന്ന സജി എന്നയാളുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കി രണ്ടു കമ്പനി ഇയാൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ കമ്പനിയുടെ ജി.എസ്.ടി ബില്ലുകൾ ഉപയോഗിച്ച് കോടിക്കണക്കിനു രരൂപയുടെ തട്ടിപ്പു നടത്തി എന്നാണു സൂചന.

സജിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്ന് നിരവധി സ്ഥാപനങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ വിപണനം ചെയ്തതായി രേഖകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍