അവയവദാനമടക്കമുളള ശസ്ത്രക്രിയകളുടെ നിരക്ക് ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

ചൊവ്വ, 2 ഓഗസ്റ്റ് 2016 (09:27 IST)
അവയവദാനം ഉള്‍പ്പെടെയുള്ള അതിസങ്കീര്‍ണമായ ശസ്ത്രക്രിയകളുടെ നിരക്ക് ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നു. ഇതിനായി ഏഴംഗ സമിതിയെ ഇടത് സര്‍ക്കാര്‍ നിയോഗിച്ചു. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഈ ഉത്തരവില്‍ വ്യക്തമാക്കി. 
 
മസ്തിഷ്‌കാഘാതമേറ്റ വ്യക്തിയുടെ അവയവങ്ങള്‍ എടുക്കല്‍, ഇവ മറ്റൊരാളില്‍ പിടിപ്പിക്കല്‍, കരള്‍ മാറ്റിവെക്കല്‍, ആന്‍ജിയോ പ്ലാസ്റ്റി, ഹൃദയത്തില്‍ കൃത്രിമ വാല്‍വ് ഘടിപ്പിക്കല്‍, ഇന്‍ വിട്രൊ ഫെര്‍ട്ടിലൈസേഷന്‍ എന്നീ ശസ്ത്രക്രിയകള്‍ക്കുളള നിരക്കാണ് സമിതി നിശ്ചയിക്കുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
 
രണ്ടുമാസത്തിനകം സമിതി സമര്‍പ്പിക്കുന്ന ആദ്യ റിപ്പോര്‍ട്ടില്‍ ഓരോ ശസ്ത്രക്രിയകള്‍ക്കും ഈടാക്കാവുന്ന പരമാവധി നിരക്കുകള്‍ വ്യക്തമാക്കണമെന്നും ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയകള്‍ക്ക് ഈടാക്കിയിരുന്ന് ചെലവ് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ മാര്‍ഗനിര്‍ദേശങ്ങളൊന്നും നല്‍കിയിരുന്നില്ല. 
 
എന്നാല്‍ ഇക്കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും നിരക്കുകള്‍ ഏകീകരിക്കാനുമാണ് ഇടത് സര്‍ക്കാര്‍ പുതിയ ഏഴംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക