പൊലീസുകാര്‍ക്കുനേരെ ഗുണ്ടാ ആക്രമണം: എസ്‌ ഐ ഉൾപ്പെടെ മൂന്നുപേർക്കു വെട്ടേറ്റു

ശനി, 13 ഓഗസ്റ്റ് 2016 (12:16 IST)
ഒല്ലൂരില്‍ പൊലീസിനുനേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ എസ്‌ ഐ ഉൾപ്പെടെ മൂന്നു പൊലീസുകാർക്കു വെട്ടേറ്റു. എസ്‌ ഐ പ്രശാന്ത്, പൊലീസുകാരായ ധനേഷ്, ഷിജു എന്നിവര്‍ക്കാണു വെട്ടേറ്റത്.
 
കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിനെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായത്. കടവി രഞ്ജിത്തിന്റെ സംഘാംഗങ്ങളാണ് പൊലീസിനെ ആക്രമിച്ചത്. തുടര്‍ന്നു പ്രതികള്‍ ഓടി രക്ഷപ്പെട്ടതായാണു സൂചന.
 
രഞ്ജിത്ത് ഉള്‍പ്പെട്ട ഒരു ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് ഒല്ലൂരിലെ സങ്കേതത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനായാണ് പൊലീസ് എത്തിയത്. പൊലീസിനെ കണ്ട ഉടന്‍ തന്നെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും  വടിവാളുകള്‍ കൊണ്ട് പൊലീസുകാരെ ആക്രമിക്കുകയുമായിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക