സ്വര്‍ണക്കടത്ത് കേസ്: പ്രതികള്‍ക്ക് ഡി കമ്പനിയുമായി അടുത്ത ബന്ധം?

ബോബി സ്റ്റീഫന്‍

വ്യാഴം, 15 ഒക്‌ടോബര്‍ 2020 (08:24 IST)
സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ക്ക് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിയുമായി അടുത്ത ബന്ധമുള്ളതായി സൂചനയുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. പ്രധാന പ്രതികളിലൊരാളായ കെ ടി റമീസ് ഡി കമ്പനിയുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
 
മറ്റൊരു പ്രതിയായ കെ ടി ഷറഫുദ്ദീനും ഡി കമ്പനിയുമായി ബന്ധപ്പെട്ടതിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നു. അതേസമയം, സ്വപ്‌ന സുരേഷിന്‍റെ ഫോണില്‍ വിവാദ പ്രഭാഷകനായ സാക്കിര്‍ നായിക്കിന്‍റെ ചിത്രം കണ്ടെത്തിയതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍