പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും 266 കിലോഗ്രാം സ്വര്‍ണം കാണാതായി
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മുന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ വിനോദ് റായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടില്‍ 266 കിലോഗ്രാം സ്വര്‍ണം കാണാതായെന്നാണ് കണ്ടെത്തല്‍. ക്ഷേത്രത്തില്‍ പൂശാന്‍ വച്ചിരുന്ന സ്വര്‍ണത്തിലാണ് കുറവുണ്ടായത്. ഈ ആവശ്യത്തിനായി 893 കിലോ സ്വര്‍ണം പുറത്തേയ്ക്ക് എടുത്തിരുന്നു ഇതില്‍ 627 കിലോ മാത്രമാണ് തിരിച്ചെത്തിയത്.
82 തവണയായാണ് സ്വര്‍ണം പുറത്തേയ്ക്കെടുത്തത്. ഇതുകൂടാതെ ക്ഷേത്രത്തിന്റ വരവു ചെലവു കണക്കുകളില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രം സ്വര്‍ണം പൂശാന്‍ 4.8 കോടിയുടെ സ്വര്‍ണമാണ് നാലു വര്‍ഷം മുമ്പ് കരാറുകാരനു നല്‍കിയത്. ക്ഷേത്ര സ്വത്ത് ഓഡിറ്റ് ചെയ്യാന്‍ സുപ്രീം കോടതിയാണ് വിനോദ് റായിയെ ചുമതലപ്പെടുത്തിയത്.