ഗണേഷ് കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

ശനി, 23 മെയ് 2015 (19:41 IST)
മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. നടി ശ്രീവിദ്യയുടെ വില്‍പത്രം ഗണേഷ് അട്ടിമറിച്ചെന്ന പരാതിയിലാണ് അന്വേഷണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമനാണു പരാതി നല്‍കിയത്. ഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടി.

ഇതു സംബന്ധിച്ചു ശ്രീവിദ്യയുടെ സഹോദരൻ ശങ്കരരാമൻ മന്ത്രിക്കു നൽകിയ പരാതി ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യനു കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ശുപാർശ പ്രകാരമാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ഇതു സംബന്ധിച്ച കേസ് ലോകായുക്തയിലും നിലവിലുണ്ട്.

തന്റെ സ്വത്തിൽ ഒരു ഭാഗം പാവപ്പെട്ട വിദ്യാർഥികൾക്കു ധനസഹായം നൽകാനും സംഗീത-നൃത്ത വിദ്യാലായം ആരംഭിക്കാനും ഉപയോഗിക്കണം, സഹോദരന്റെ രണ്ട് ആൺമക്കൾക്കും അഞ്ചു ലക്ഷം രൂപ വീതം നൽകണം, രണ്ടു ജോലിക്കാർക്കു ഒരു ലക്ഷം രൂപ വീതം നൽകണം എന്നെല്ലാം ശ്രീവദ്യ വിൽപ്പത്രത്തിൽ പറഞ്ഞിരുന്നു. അതു നടപ്പാക്കാൻ ഗണേഷ് കുമാറിനെയാണു ചുമതലപ്പെടുത്തിയത്. എന്നാൽ ഗണേഷ് ഇതൊന്നും ചെയ്തില്ലെന്നാണു പരാതി.

വെബ്ദുനിയ വായിക്കുക