വീട്ടമ്മയിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസ്

എ കെ ജെ അയ്യര്‍

തിങ്കള്‍, 10 ജൂലൈ 2023 (18:20 IST)
തൃശൂർ : വീട്ടമ്മയിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. വീട് നിർമ്മാണത്തിനായി കോൺഗ്രാക്ടർ വാങ്ങിയ മുൻ‌കൂർ തുക തിരിച്ചു വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചു മൂവരും ചേർന്ന് 55000 രൂപ വടുക്കര സ്വദേശിയായ വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്ത് എന്നാണു കേസ്.

സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശിവദാസൻ, ഹിന്ദു മഹാസഭ സംസ്ഥാന നേതാവ് കിഷൻ, ഗ്രീൻ ലക്ഷ്വറി വില്ല കോൺട്രാക്ടർ ഷാജിത്ത് എന്നിവർക്കെതിരെ നെടുപുഴ പൊലീസാണ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. 52 ലക്ഷം രൂപയ്ക്ക് ഫ്‌ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞായിരുന്നു ഒന്നാം പ്രതിയായ ഷാജിത് പതിനൊന്നു ലക്ഷം രൂപാ അഡ്വാൻസായി വാങ്ങിയതെന്ന് വീട്ടമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തന്നെ വഞ്ചിക്കുകയാണ്‌ എന്ന് മനസിലാക്കിയ വീട്ടമ്മ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അഞ്ചര ലക്ഷം രൂപ മാത്രമാണ് ഷാജിത് തിരിച്ചു നൽകിയത്. ബാക്കി പണം വാങ്ങിക്കിട്ടാനായി ശിവദാസൻ സമീപിച്ചെന്നാണ് വീട്ടമ്മ പറയുന്നത്. ഇതിനായി തന്റെ കൈയിൽ നിന്ന് കമ്മീഷൻ ഇനത്തിൽ 55000 രൂപ അഡ്വാൻസായി വാങ്ങിയെങ്കിലും കോൺട്രാക്ടറിൽ നിന്ന് ബാക്കി പണം വാങ്ങി നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍