തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയില്‍ ലൈസന്‍സില്ലാത്തതും വൃത്തിഹീനമായി പ്രവര്‍ത്തിച്ചതുമായ രണ്ടു ഹോട്ടലുകള്‍ പൂട്ടി. പഴകിയ ആഹാരങ്ങള്‍ നശിപ്പിക്കുകയും മൂന്ന് കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച കടകളാണ് നിശ്ചിത ദിവസത്തിനുള്ളില്‍ അടച്ചിട്ട് വൃത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്.
റെഫ്രിജറേറ്റിലും അല്ലാതെയും സൂക്ഷിച്ചിരുന്ന ഇറച്ചി ഫ്രൈ, ഇറച്ചിക്കറികള്‍, ചോറ്, കറികള്‍, പഴകിയ എണ്ണ, വറുത്ത പലഹാരങ്ങള്‍ എന്നിവ പിടിച്ചെടുത്തവയില്‍പ്പെടും. ഉരുക്കാനായി ഡാല്‍ഡ പൊട്ടിക്കാത്ത പ്ലാസ്റ്റിക് കവറോടുകൂടി കറിയില്‍ കണ്ടെത്തി.
വൃത്തിയില്ലാതെ പ്രവര്‍ത്തിച്ച അഞ്ചാലുംമൂട്, നീരാവില്‍, കുരീപ്പുഴ എന്നിവിടങ്ങളിലെ മൂന്ന് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.