യുദ്ധമൊഴിഞ്ഞ യുദ്ധക്കളമായി ചെങ്ങന്നൂർ; പ്രളയമേഖലയിൽ ഇനിയും 30,000 പേർ

ചൊവ്വ, 21 ഓഗസ്റ്റ് 2018 (07:52 IST)
കുത്തിയൊലിച്ച് വന്ന വെള്ളത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ നിലം പതിച്ച മരങ്ങൾ, വീടുകൾ, കെട്ടിടങ്ങൾ... ചെങ്ങന്നൂരിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. നഷ്ടമായതൊക്കെ വീണ്ടെടുക്കാൻ സമയമെടുക്കും. എത്രയെന്ന് മാത്രം അറിയില്ല. 
 
പമ്പാനദിയുടെ സംഹാരതാണ്ഡവം ഏറ്റവുംകൂടുതൽ അനുഭവിച്ചത് ചെങ്ങന്നൂർ നഗരസഭയിലെ ഇടനാടാണ്. അതുകഴിഞ്ഞാൽ പാണ്ടനാടും തിരുവൻവണ്ടൂരും വനവാതുക്കരയും അടക്കമുള്ള പ്രദേശങ്ങൾ. അതേസമയം, ചെങ്ങന്നൂരിൽ ഇനിയും 30,000 പേർ ഉണ്ടെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
 
എന്നാൽ, ഇവരാരും അപകട പ്രദേശങ്ങളിൽ അല്ലെന്നും പുറത്തേക്കു വരാൻ താൽപര്യം പ്രകടിപ്പിക്കാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി. ഇവർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളെല്ലാം ഇന്നലെ എത്തിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടനാട്ടിലെ പ്രളയബാധിത മേഖലകളിൽ പതിനായിരത്തോളം ആളുകളാണ് ഇനി അവശേഷിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍