തിരുവനന്തപുരത്ത് ആര്യശാലയില്‍ കെട്ടിടത്തിന് തീപിടിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 6 ജൂണ്‍ 2023 (09:56 IST)
തിരുവനന്തപുരത്ത് ആര്യശാലയില്‍ കെട്ടിടത്തിന് തീപിടിച്ചു. ആര്യശാല ക്ഷേത്രത്തിന് സമീപത്തെ നാല് കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ബ്ലീച്ചിംഗ് പൗഡര്‍ ഉള്‍പ്പെടെയുള്ള രാസപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ച കടയിലാണ് ആദ്യം തീ പിടിച്ചതെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍