തെക്ക് കിഴക്കന്‍ അറബികടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുന്ന ന്യുന മര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.