പണം ചിലവാക്കികൊണ്ടുള്ള ക്ഷേത്ര ഉത്സവങ്ങൾ നടത്തുന്നത് നിർത്തി പകരം സേവന കർമങ്ങൾക്കായി പണം ചിലവാക്കണം. കരിയും വേണ്ട, കരിമരുന്നും വേണ്ട എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ എന്നും ഓർമിക്കണം. പൊന്ന് വെക്കുന്നിടത്ത് പൂവ് വെച്ച് ആചാരങ്ങളും ആഘോഷങ്ങളും നടത്താൻ കഴിയണമെന്നും ക്ഷേത്രോത്സവങ്ങളോട് അനുബന്ധിച്ച് അറപ്പും ഭയപ്പാടും സൃഷ്ടിക്കുന്ന ധൂര്‍ത്ത് നിര്‍ത്തലാക്കണമെന്നും അദ്ദേഹം അറിയിച്ചു.