നടി കനിഞ്ഞു; ജീൻ പോൾ ലാല്‍ രക്ഷപ്പെട്ടേക്കും - ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി ഹൈക്കോടതി
വ്യാഴം, 31 ഓഗസ്റ്റ് 2017 (19:51 IST)
സംവിധായകൻ ജീൻ പോൾ ലാലിനെതിരായ നടിയെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദു ചെയ്തു. പരാതിയില്ലെന്ന് കോടതിയില്‍ നടി സത്യവാങ്മൂലം നല്‍കിയത് പരിഗണിച്ചാണ് ഹൈക്കോടതി എഫ്ഐആര്‍ റദ്ദാക്കിയിരിക്കുന്നത്.
ജീൻ പോളിനെ കൂടാതെ യുവനടൻ ശ്രീനാഥ് ഭാസി, ഹണീ ബീ ടൂ സിനിമയുടെ അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, സഹസംവിധായകൻ അനിരുദ്ധൻ എന്നിവരാണു കേസിലെ പ്രതികൾ.
കേസ് തുടര്‍ന്ന് നടത്താന്‍ താല്പര്യമില്ലെന്നും ഒത്തുതീര്‍പ്പ് സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിച്ചെന്നുമാണ് നടി ഈ മാസം 10ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
ജീൻ പോളിനെ കൂടാതെ യുവനടൻ ശ്രീനാഥ് ഭാസി, ഹണീ ബീ ടൂ സിനിമയുടെ അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, സഹസംവിധായകൻ അനിരുദ്ധൻ എന്നിവരാണു കേസിലെ പ്രതികൾ.
'ഹണി ബീ 2' എന്ന സിനിമയില്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് കേസ്. ഇതിൽ അന്വേഷണവും മൊഴിയെടുക്കലും പൊലീസ് തുടരുമ്പോഴാണ് കേസ് ഹൈക്കോടതി റദ്ദു ചെയ്തത്.
ആപ്പില്‍ കാണുക x