സുഹൈറിന്റെ കൂട്ടാളികളെല്ലാം തന്നെ ഉദുമ, ബേക്കല്‍, കളനാട് സ്വദേശികളാണ്. പണയം വയ്ക്കാനായി പ്രതികള്‍ കൊണ്ടുവന്നത് കൂടുതലും നെക്ലേസ് പോലുള്ള ആഭരണങ്ങളായിരുന്നു. ഇതില്‍ പണയം വയ്ക്കുമ്പോള്‍ ഉറച്ചു നോക്കുന്ന ഭാഗത്തു സ്വര്‍ണ്ണം തന്നെ പിടിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
സുഹൈറിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണ പണയ രസീതുകള്‍, മുക്കുപണ്ടങ്ങള്‍, മുക്കുപന്തങ്ങള്‍ നിര്‍മ്മിക്കാന്‍ സ്വര്‍ണ്ണം പൂശാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്‌ളേറ്റിങ് വസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തു.