അറബിക്കടലിന്റെ സ്വഭാവം തന്നെ മാറി, വരും വർഷങ്ങളിലും പേമാരിയും വെള്ളപ്പൊക്കവും?

തിങ്കള്‍, 17 മെയ് 2021 (17:26 IST)
കേരളം വരുന്ന കാലത്ത് കൂടുതൽ ചുഴലിക്കാറ്റുകളെ നേരിടേണ്ടി വരുമെന്ന് വിദഗ്ധ മുന്നറിയിപ്പ്. അറബിക്കടലിന്റെ സ്വഭാവം തന്നെ മാറിയിട്ടുണ്ടെന്നും വരുന്ന വർഷങ്ങളിലും പേമാരിയും വെള്ളപ്പൊക്കവും തന്നെയാണ് കേരളത്തെ കാത്തിരിക്കുന്നതെന്നുമാണ് വിദഗ്‌ധാഭിപ്രായം.
 
2019ൽ മാത്രം അറബിക്കടലിൽ ഉണ്ടായത് അഞ്ചു ചുഴലിക്കാറ്റുകളാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ അറബിക്കടലിൽ 1.4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടി. ഇത് കാരണം വരും വർഷങ്ങളിൽ കൂടുതൽ ചുഴലികൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കനത്ത പേമാരികൾ ഇന്ത്യയിൽ മൂന്നിരട്ടിയായി കൂടി.വരും വർഷങ്ങളിൽ ശക്തമായ ചുഴലിക്കാറ്റുകൾ കേരളത്തിന് നേരിടേണ്ടി വരുമെന്നും ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ കേരളം ഇപ്പോൾ തന്നെ തുടങ്ങണമെന്നും വിദഗ്‌ധർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍