14കാരനെ കാണാനില്ലെന്ന് പരാതി; പിന്നാലെ 18കാരിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍; സംഭവം അറിഞ്ഞ് പോലീസ് ഞെട്ടി

എ കെ ജെ അയ്യര്‍

തിങ്കള്‍, 10 ഓഗസ്റ്റ് 2020 (22:36 IST)
നാലഞ്ചു ദിവസങ്ങളായി വൈപ്പിന്‍ സ്വദേശിനിയായ പതിനെട്ടുകാരിയെ കാണാനില്ലെന്ന് വീട്ടുകാര്‍ ഒരു പരാതി മുളവുകാട് പോലീസില്‍ നല്‍കിയിരുന്നു.എന്നാല്‍ അന്വേഷണമാരംഭിച്ചിട്ടും ഒരു തെളിവും കിട്ടിയില്ല. ഇതേ സമയം ഇതുപോലൊരു പരാതി എടവനാക്കാട്ടുകാരനായ പതിനാലുകാരനെ കാണാനില്ലെന്ന്  ഞാറയ്ക്കല്‍ പോലീസിനും ലഭിച്ചു. 
 
ഇതിനിടെ പുതുവൈപ്പ് കിഴക്കന്‍ ഭാഗത്തു ഒരു പയ്യനും പെണ്‍കുട്ടിയും കറങ്ങി നടക്കുന്നതായി ചിലര്‍ പോലീസിനെ അറിയിച്ചു. അപ്പോഴാണ് ഇരുപോലീസ് സ്റ്റേഷനുകളും തമ്മില്‍ ബന്ധപ്പെട്ട സമാനമായ പരാതികള്‍ ഒത്തുനോക്കിയത്.
 
പിന്നീട് താമസിച്ചില്ല അന്വേഷണം തുടങ്ങി. ഇതിനിടെ പയ്യന്‍ ഒരു ഓട്ടോയില്‍ കയറി പോയതായും വിവരം കിട്ടി. പിന്നീട് സ്ഥലനിവാസികളോടൊത്ത് നടത്തിയ അന്വേഷണത്തില്‍ ഓട്ടോ ഡ്രൈവറെ കണ്ടെത്തി. ഡ്രൈവര്‍ വഴി കുട്ടികളെയും തപ്പിയെടുത്തു. ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്നും കൂട്ടുകാരിയുടെ വീട്ടില്‍ ഒളിച്ചു താമസിക്കുകയുമാണെന്ന് പറഞ്ഞു. വീട്ടുകാരെ വിവരം അറിയിച്ചതോടെ ഇരുവരും അവരവരുടെ വീട്ടിലേക്ക് പോയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍