വൈദ്യുതി തടസം നേരിടേണ്ടിവന്നാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടിവരും; പുതിയ വ്യവസ്ഥകള്‍ കേന്ദ്രം കൊണ്ടുവരുന്നു

ശ്രീനു എസ്

തിങ്കള്‍, 10 ഓഗസ്റ്റ് 2020 (21:30 IST)
വൈദ്യുതി തടസം നേരിടേണ്ടിവന്നാല്‍ ഇനി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടിവരുന്ന തരത്തില്‍ നിയമം വരുന്നു. വൈദ്യുതി ഉപഭോക്താവിന്റെ അവകാശമെന്ന തരത്തിലാണ് നിയമം. പുതിയ താരിഫ് നയം ഊര്‍ജമന്ത്രാലയം കാബിനറ്റിന്റെ അംഗീകരത്തിനായി അയച്ചിരിക്കുകയാണ്.
 
എല്ലാസംസ്ഥാനങ്ങള്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമാകുമെന്നും ഊര്‍രംഗത്തെ വലിയ പരിഷ്‌കാരമാണിതെന്നും അധികൃതര്‍ പറയുന്നു. മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി തടസപ്പെടുകയോ പറഞ്ഞിരുന്നതില്‍ കൂടുതല്‍ സമയം വൈദ്യുതി ലഭിക്കാതെ വരുകയോ ചെയ്താല്‍ ഉപഭോക്താവിനു നഷ്ടപരിഹാരം നല്‍കേണ്ടിവരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍