വി എസിന് പിണറായിയോട് അസൂയ; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി: ഇ പി ജയരാജന്‍

വെള്ളി, 27 ഫെബ്രുവരി 2015 (15:44 IST)
പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍. വി എസിന് പിണറായി വിജയനോടുള്ളത്‌ വൈരനിര്യാതന ബുദ്ധിയാണെന്നും ഇത്‌ ഒരുതരം അസൂയയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജയരാജന്‍ ഇക്കാര്യം പറഞ്ഞത്.
 
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി പിണറായി വിജയന്‍ തന്നെയാണെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. വി.എസ്‌ ബാഹ്യശക്‌തികളുടെ പിടിയിലാണ്‌. വി എസിന് പ്രായത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഒരിക്കലും വ്യക്‌ത്യാധിഷ്‌ഠിതമല്ല. എ കെ ജിയും ഇ എം എസും മരിച്ചിട്ടും പാര്‍ട്ടി നിലനിന്നുവെന്നും ജയരാജന്‍ പറഞ്ഞു. ടി.പി വധക്കേസില്‍ വി.എസിന്റെ നിലപാടുകള്‍ അംഗീകരിക്കാനാകില്ല. കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്ദന്‍ ആരാണെന്ന്‌ വി.എസിന്‌ അറിയില്ലെന്നും ജയരാജന്‍ പറഞ്ഞു. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക