ബസിടിച്ച് ആന മണിക്കൂറുകളോളം റോഡില്‍ കിടന്നത് ഗതാഗതം സ്തംഭിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടിലെ കൃഷ്‌ണഗിരിയില്‍ ആയിരുന്നു സംഭവം നടന്നത്. ചെട്ടിപ്പള്ളി റിസര്‍വ് ഫോറസ്റ്റ് പരിസരത്ത് ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന മോഴ ആനയെ ബസ് ഇടിക്കുകയായിരുന്നു. കൊമ്പനാനയ്ക്ക് ഒപ്പം റോഡ് മുറിച്ചു കടക്കുമ്പോള്‍ ആയിരുന്നു മോഴയാനയെ ബസ് ഇടിച്ചത്.
അപകടത്തില്‍ പിന്‍കാലിന് ഗുരുതരമായി പരുക്കേറ്റ ആന റോഡില്‍ വീണു കിടന്നതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. പിന്നീട്, ക്രയിന്‍ ഉപയോഗിച്ച് ആനയെ ലോറിയില്‍ കയറ്റി വിട്ടതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഗോപചന്ദ്രത്തെത്തിച്ച് ആനയ്ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്കി. 2003നു ശേഷം ഈ മേഖലയില്‍ വാഹനമിടിച്ച് എട്ട് ആനകളാണ് ചരിഞ്ഞിട്ടുള്ളത്.