വൈദ്യുതി നിരക്കുവര്‍ധന: അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് വി എസ്
ചൊവ്വ, 19 ഓഗസ്റ്റ് 2014 (15:06 IST)
വൈദ്യുതി നിരക്കുവര്‍ധന അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. ചരിത്രത്തില്‍ ഇതേവരെ ഉണ്ടാകാത്ത തരത്തിലാണ് വൈദ്യുതിനിരക്ക് കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്.
വിലക്കയറ്റം മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കനത്ത ഇരുട്ടടിയാണ് വൈദ്യുതിനിരക്കുവര്‍ധന. ജനപക്ഷത്തുനിന്ന് ചിന്തിക്കാനും ജനങ്ങള്‍ക്ക് ആശ്വാസകരമായ രീതിയില്‍ നിരക്കുവര്‍ധന ഒഴിവാക്കാനും സര്‍ക്കാര്‍ തയാറാവണമെന്നും വി എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.