ഇനി കൂടുതല്‍ ഷോക്ക് ! സംസ്ഥാനത്ത് വൈദ്യുതി ബില്‍ വര്‍ധിച്ചു

ബുധന്‍, 1 ഫെബ്രുവരി 2023 (08:33 IST)
സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍. നാലുമാസത്തേയ്ക്കാണ് കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് 9 പൈസയാണ് കൂടുക. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. മറ്റുള്ളവരില്‍ നിന്ന് മേയ് 31 വരെയാണ് ഇന്ധന ര്‍ചാര്‍ജ് ഈടാക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍