വൈദ്യുതി ലൈനിൽ ഇരുമ്പ് ഏണി തട്ടി രണ്ടു പേർ ഷോക്കേറ്റു മരിച്ചു
കുമളി: വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉപയോഗിച്ച ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ രണ്ടു പേർ മരിച്ചു. കുമളിക്കടുത്തുള്ള മുരുക്കടിയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. മുരുക്കടി അട്ടപ്പള്ളം ആനക്കുഴി പുതുവൽ പുന്നക്കുഴി ശിവദാസ് (59), പുത്തൻപുരയിൽ സുഭാഷ് (49) എന്നിവരാണ് മരിച്ചത്.
ടാങ്ക് വൃത്തിയാക്കിയ ശേഷം ഏണി മാറ്റിവയ്ക്കുന്നതിനിടെയാണ് ലൈനിൽ തട്ടിയത്. ഷോക്കേറ്റ്റ് തെറിച്ചു വീണ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശിവദാസിന്റെ ഭാര്യ ജാൻസി, സുഭാഷിന്റെ ഭാര്യ സുകന്യ.