തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ വിവിധ നഗരസഭകളിലേയും പഞ്ചായത്തുകളിലേയും ഉപതെരെഞ്ഞെടുപ്പ് ഫലമാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 17 അംഗ ഭരണസമിതിയില്‍ യുഡിഎഫ് എട്ടും ഇടതുമുന്നണി ഏഴും ബിജെപി രണ്ട് സീറ്റുമാണ് നേടിയത്. ഒരംഗത്തിന്റെ ബലത്തിലാണ് ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കായി 15 വാര്‍ഡുകളിലേക്കാണ് ഇന്നലെ ഉപതെരഞ്ഞടുപ്പ് നടന്നത്.