കേരളം ആവേശത്തോടെ കാത്തിരിക്കുന്നു; വോട്ടെണ്ണല്‍ ആരംഭിച്ചു
ശനി, 7 നവംബര്‍ 2015 (07:47 IST)
കേരളം ആവേശത്തോടെ കാത്തിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം. എല്ലായിടത്തും വോട്ടെണ്ണല്‍ ആരംഭിച്ചു. മാസങ്ങളുടെ വ്യത്യാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ഫലം മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും നിര്‍ണായകമാകുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് ഫലം മുന്നണികള്‍ക്ക് നിര്‍ണായകമാണ്. എട്ടേകാലോടെ ആദ്യ ഫലം പുറത്തുവരും.
എട്ടേകാലോടെ ആദ്യ ഫലം പുറത്തുവരും. ത്രിതലപഞ്ചായത്തുകളില്‍ ബ്ളോക്തലത്തിലുള്ള വിതരണ-സ്വീകരണ കേന്ദ്രങ്ങളും നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും സുരക്ഷക്ക് കര്‍ണാടകത്തില്‍ നിന്നുള്ള പത്ത് കമ്പനി ഉള്‍പ്പെടെ 57 കമ്പനി പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.