ഇരുപത് സീറ്റിലും സ്ഥാനാർഥികളെ തീരുമാനിച്ച് ഇടത് മുന്നണി; എതിർപ്പറിയിച്ച് ജെഡിഎസും എൽജെഡിയും
വെള്ളി, 8 മാര്‍ച്ച് 2019 (17:52 IST)
സംസ്ഥാനത്തെ ഇരുപത് ലോക്‍സഭ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥനാര്‍ഥികളെ മുന്നണിയോഗം തീരുമനിച്ചു. പി കരുണാകരൻ ഒഴികെ സിപിഎമ്മിന്റെ എംപിമാരെല്ലാം മത്സര രംഗത്തുണ്ട്. നാളെ പ്രഖ്യാപനമുണ്ടാകും.
നെടുമങ്ങാട് എംഎൽഎ സി ദിവാകരനും അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറും അടക്കം രണ്ട് എംഎൽഎമാരെ ഉൾപ്പെടുത്തിയാണ് സിപിഐ സ്ഥാനാർഥി പട്ടിക. മറ്റ് ഘടക കക്ഷികൾക്കൊന്നും ഇത്തവണ സീറ്റില്ല.
സീറ്റില്ലാത്തതിലെ എതിർപ്പ് ജെഡിഎസും എൽജെഡിയും ഇടത് മുന്നണി യോഗത്തിൽ അറിയിച്ചു. തർക്കങ്ങളില്ലെന്നും മുന്നണിയുടെ ഐക്യത്തിന് വേണ്ടി തീരുമാനത്തോട് യോജിക്കുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.
ഇടത് മുന്നണിയുടെ സ്ഥാനാർഥി പട്ടിക:
തിരുവനന്തപുരം -സി ദിവാകരൻ (സിപിഐ)
ആറ്റിങ്ങൽ - എ സമ്പത്ത്
കൊല്ലം- കെഎൻ ബാലഗോപാൽ
പത്തനംതിട്ട - വീണ ജോര്‍ജ്
മാവേലിക്കര -ചിറ്റയം ഗോപകുമാർ (സിപിഐ)
ആലപ്പുഴ - എഎം ആരിഫ്
ഇടുക്കി - ജോയിസ് ജോര്‍ജ്ജ്
കോട്ടയം - വിഎൻ വാസവൻ
എറണാകുളം - പി രാജീവ്
ചാലക്കുടി - ഇന്നസെന്റ്
തൃശൂർ - രാജാജി മാത്യു തോമസ് (സിപിഐ)
ആലത്തൂര്‍ - പി കെ ബിജു
പാലക്കാട് - എംബി രാജേഷ്
പൊന്നാനി - പിവി അൻവര്‍
മലപ്പുറം - വി പി സാനു
കോഴിക്കോട് - എ പ്രദീപ് കുമാര്‍
വടകര - പി ജയരാജൻ
വയനാട് - പിപി സുനീർ (സിപിഐ)
കണ്ണൂര്‍ - പികെ ശ്രീമതി
കാസര്‍കോട് - കെപി സതീഷ് ചന്ദ്രൻ