തെരഞ്ഞെടുപ്പ്: കൊറോണയും മത്സര രംഗത്ത്

എ കെ ജെ അയ്യര്‍

ചൊവ്വ, 17 നവം‌ബര്‍ 2020 (18:15 IST)
കൊല്ലം: സംസ്ഥാനത്ത് അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 'കൊറോണ' യും മത്സരിക്കുന്നു. ബി.ജെ.പി ക്കാരാണ് കൊറോണയെ സ്ഥാനാര്‍ത്ഥിയാക്കിയത്. കൊല്ലം കോര്‍പ്പറേഷനിലെ മതിലില്‍ ഡിവിഷനിലാണ് കൊറോണ  സ്ഥാനാര്‍ത്ഥിയായത്.
 
കോവിഡ് പശ്ചാത്തലത്തില്‍ കൊറോണ ബാധിച്ച് കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിയവേ പതിനഞ്ചിനു രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതോടെയാണ് കൊറോണ തോമസ് വാര്‍ത്തകളില്‍ ഇടം നേടിയത്. കൊറോണ തോമസ് കുട്ടിക്ക് അര്‍പ്പിത എന്ന് പേരുമിട്ടു. കുഞ്ഞിനും കോവിഡ് ബാധിച്ചിരുന്നു, എങ്കിലും പിന്നീട് സുഖപ്പെട്ടു.
 
മതിലില്‍ കാട്ടുവിളയില്‍ തോമസ് മാത്യു - ഷീബ ദമ്പതികളുടെ മകളാണ് കൊറോണ തോമസ്. കൊറോണ തോമസിന്റെ ഇരട്ട സഹോദരന്‍ കോറല്‍ തോമസ്. പ്രകാശ വലയം എന്ന അര്‍ത്ഥത്തിലാണ് മകള്‍ക്ക് കൊറോണ എന്നു തോമസ് പേരിട്ടത്. കൊറോണ തോമസിന്റെ ഭര്‍ത്താവ് ജിനു സുരേഷ് സജീവ ബി.ജെ.പി പ്രവര്‍ത്തകനാണ്. എന്തായാലും കൊറോണ തോമസിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പി ടിക്കറ്റു നല്‍കിയിരിക്കുകയാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍