പത്തനംതിട്ടയില്‍ നേരിയ ഭൂചലനം

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (11:49 IST)
അടൂര്‍ മേഖലയില്‍ രാവിലെ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ പത്തിന് അനുഭവപ്പെട്ട ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 
അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലാണ് ഭൂമികുലുക്കം ഉണ്ടായത്. പല ഭാഗത്തെയും വീടുകളുടെ ഭിത്തികൾ വിണ്ടുകീറിയിട്ടുണ്ട്. 
 
ഭൂചലന വാർത്തയുടെ പേരിൽ ജനങ്ങൾ ഭയചികിതരാകേണ്ട കാര്യമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍