ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

വ്യാഴം, 4 മാര്‍ച്ച് 2021 (13:59 IST)
വരുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ ഇ ശ്രീധരനെ മുൻനിർത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഡിഎംആർസി ഉപദേഷ്ടാവെന്ന പദവിയിൽ നിന്ന് വിരമിച്ച അതേ ദിവസമാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇ ശ്രീധരനെ പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയിൽ നടന്ന വിജയയാത്രയിലാണ് കെ സുരേന്ദ്രന്‍റെ പ്രഖ്യാപനം.
 
അതേസമയം വീടിനോട് അടുത്ത മണ്ഡലമെന്ന നിലയിൽ പൊന്നാനിയിൽ മത്സരിക്കാനാണ് താത്‌പ‌ര്യപ്പെടുന്നതെന്ന് ഇ ശ്രീധരൻ ഇന്ന് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. എന്നാൽ  ഇ ശ്രീധരനെ തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലൊന്നിലാണ് ബിജെപി പരിഗണിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍