ബിജെപി സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു, ശോഭ സുരേന്ദ്രൻ പുറത്ത്

ബുധന്‍, 3 മാര്‍ച്ച് 2021 (19:27 IST)
ശോഭ സുരേന്ദ്രനെ ഉൾപ്പെടുത്താതെ ബിജെപിയുടെ സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്. പുതുതായി പാർട്ടിയിൽ ചേർന്ന ഇ ശ്രീധരൻ കമ്മിറ്റിയിൽ ഇടം നേടിയപ്പോളാണ് ശോഭ സുരേന്ദ്രനെ ഉൾപ്പെടുത്തതിരുന്നത് എന്നതാണ് ശ്രദ്ധേയം.
 
സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി,മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, സി.കെ. പദ്മനാഭന്‍, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍,സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, സഹ.ജനറല്‍ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍, ഇ ശ്രീധരൻ എന്നിവരാണ് കമ്മിറ്റിയിലാണ് ഉള്ളത്.
 
പ്രഭാരി സി.പി രാധാകൃഷ്ണന്‍, സഹപ്രഭാരി സുനില്‍ കുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍