മോഹന്‍ലാലിന് ദേശീയ പുരസ്കാരം ലഭിച്ചതിനെതിരെ ചില അൽപ്പൻമാര്‍ നടത്തിയ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് സഹതാപം തോന്നുന്നു: ഇ പി ജയരാജന്‍

തിങ്കള്‍, 24 ഏപ്രില്‍ 2017 (15:27 IST)
മോഹൻലാലിന് ദേശീയ അവാർഡ് നൽകിയതിനെ ചൊല്ലി സിപിഎം - സിപിഐ തര്‍ക്കം. പുലിമുരുകനിലെ അഭിനയത്തിന് മോഹൻലാലിനു ദേശീയ അവാർഡ് കൊടുത്തത് എന്തിനാണെന്നു തനിക്കു മനസ്സിലാകുന്നില്ലെന്നും ആ തീരുമാനം സുരഭിയുടെ അവാർഡ് നേട്ടത്തിന്റെ ശോഭ അതു കെടുത്തിയെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സിപിഎം കേന്ദ്രക്കമ്മറ്റി അംഗം സഖാവ് ഇ പി ജയരാജന്‍ രംഗത്തെത്തിയിരിക്കുന്നത്. 
 
വാസ്തുഹാരയിലൂടെയും പഞ്ചാഗ്നിയിലൂടെയും ഭരതത്തിലൂടെയും ഊതിക്കാച്ചിയെടുത്ത അഭിനയമികവ് പുലി മുരുകനെന്ന നൂറ് കോടിയുടെ വിസ്മയം തീർത്തത് മൂന്നര കോടി മലയാളി മനസുകളെ അമ്മാനമാടിയാണെന്ന് ജയരാജന്‍ പറഞ്ഞു. മോഹൻലാലിന് ഇത്തവണ ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പൻമാര്‍ നടത്തിയ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് വല്ലാത്ത സഹതാപമാണ് തനിക്ക് തോന്നിയതെന്നും ഇപി ജയരാജന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമശിച്ചു. 
 
ഇപി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

വെബ്ദുനിയ വായിക്കുക