ദുല്‍ഖര്‍ നല്‍കിയ പിറന്നാള്‍ സമ്മാനം മമ്മൂട്ടിയെ ഞെട്ടിച്ചു; സന്തോഷം ഒളിപ്പിച്ചുവെച്ച് സൂപ്പര്‍ താരം

വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (12:12 IST)
പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് തകര്‍പ്പന്‍ സമ്മാനം നല്‍കി ദുല്‍ഖര്‍ സല്‍മാന്‍. ആധുനികമായ എന്തിനേയും സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മലയാളത്തിന്റെ പ്രീയനടന്റെ പക്കല്‍ വില കൂടിയ കാറുകള്‍ മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെയുണ്ട്. അച്ഛന്റെ ഈ സ്വഭാവം മനസിലാക്കിയാണ് പിറന്നാള്‍ സമ്മാനമായി ദുല്‍ഖര്‍ ഞെട്ടിപ്പിക്കുന്ന സമ്മാനം നല്‍കിയത്.

ഒരു പുതുപുത്തന്‍ മെഴ്‌സിഡസ് എസ് ക്ലാസ് 350 ഡിയാണ് മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമായി ദുല്‍ഖര്‍ നല്‍കിയത്. 2987 സിസി എന്‍ജിന്‍ കപ്പാസിറ്റിയുള്ള വാഹനം 3600 ആര്‍പിഎമ്മില്‍ 255 ബിഎച്ച്പി കരുത്തും 1600 ആര്‍പിഎമ്മില്‍ 620 എന്‍എം ടോര്‍ക്കും നല്‍കും. കൊച്ചിയിലെ എക്‌സ് ഷോറൂം വില 1.15 കോടിയാണ്.

വെബ്ദുനിയ വായിക്കുക