മയക്കുമരുന്ന് വില്‍പ്പന: ഒരാള്‍ പിടിയില്‍

ഞായര്‍, 16 ഓഗസ്റ്റ് 2015 (13:35 IST)
സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തി വന്നിരുന്ന തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശി സുരേഷ് എന്ന 34 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന്‍ ഉള്‍പ്പെടുത്തിയ ഗുളികകളായിരുന്നു ഇയാള്‍ വില്‍പ്പന നടത്തിവന്നത്.
 
മനോരോഗികള്‍ക്കും മറ്റു മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കും നല്‍കുന്ന വീര്യം കൂടിയ മയക്കു ഗുളികകള്‍ വ്യാജ കുറിപ്പടികള്‍ ഉപയോഗിച്ച് വാങ്ങിയാണ് ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തിയത്. സിറ്റി ഷാഡോ പൊലീസും നര്‍ക്കോട്ടിക് സെല്ലും പൂജപ്പുര പൊലീസും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്.
 
ഇയാളില്‍ നിന്നും മയക്കുമരുന്ന് വാങ്ങി ഉന്മാദാവസ്ഥയില്‍ കഴിഞ്ഞ രണ്ട് വിദ്യാര്‍ത്ഥികളെയും പൊലീസ് പിടികൂടി. മയക്കുമരുന്ന് വില്‍പ്പന തടയുന്നതിന് എല്ലാവിധ നടപടികളും എടുക്കുമെന്ന് പൊലീസ് മേധാവി അറിയിച്ചു.

വെബ്ദുനിയ വായിക്കുക