ഒരു ബെഞ്ചിൽ 2 പേർ, സ്കൂളുകളിൽ ഉച്ചഭക്ഷണമില്ല, സ്കൂൾ തുറക്കാൻ കരട് മാർഗരേഖയായി

വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (17:03 IST)
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ കരട് മാർഗരേഖയായി. സ്കൂളുകളിൽ ഉച്ചഭക്ഷണമില്ല. പകരം അലവൻസ് നൽകും. സ്കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും ക്രമീകരണങ്ങള്‍. കൂട്ടം ചേരാന്‍ അനുവദിക്കില്ല. ഓട്ടോയിൽ രണ്ട് കുട്ടികളിൽ കൂടുതൽ പാടില്ല. ശരീര ഊഷ്‌മാവ്, ഓക്‌സിജൻ എന്നിവ പരിശോധിക്കാൻ സംവിധാനം ഒരുക്കും.
 
ചെറിയ രോഗലക്ഷണമുണ്ടെങ്കിൽ പോലും കുട്ടികളെ സ്കൂളുകളിൽ വിടരുത്. അഞ്ചുദിവസത്തിനകം അന്തിമ രേഖ പുറപ്പെടുവിക്കും സ്കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. സ്കൂള്‍ തുറക്കും മുന്‍പ് സ്കൂള്‍തല പിടിഎ യോഗം ചേരും.  ക്ലാസുകളുടെ ക്രമീകരണം, മുന്നൊരുക്കങ്ങൾ എന്നിവയ്ക്ക് അധ്യാപക സംഘടനകളോടും ചർച്ച നടത്തും. നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍