തൃശൂരിൽ അഞ്ചുവയസ്സുകാരനടക്കം ആറുപേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധയെന്ന് സ്ഥിരീകരണം

ശനി, 27 ഓഗസ്റ്റ് 2016 (10:00 IST)
തൃശൂർ മാളയിൽ വിദ്യാർത്ഥികളടക്കം ആറുപേരെ കടിച്ച തെരുവ്നായക്ക് പേ വിഷബാധയുള്ളതായി തെളിഞ്ഞു. നാട്ടുകാർ തല്ലിക്കൊന്ന നായയെ വെറ്റിനററി സർവകാലശാലയിൽ എത്തിച്ചശേഷം നടത്തിയ പരിശോധനയിലാണ് നായക്ക് പേ ഉണ്ടായിരുന്നതായി തെളിഞ്ഞിരിക്കുന്നത്. തെരുവ്നായയുടെ ആക്രമണത്തിൽ കടിയേറ്റ ആറുപേർക്കും പേ വിഷബാധയ്ക്കുള്ള പ്രതിരോധ മരുന്നുകൾ നൽകി. 
 
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോയിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള 6 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. അഞ്ച് വയസുകാരനായ ആയുസിന്റെ മുഖത്ത് നിന്നും നായ മാംസം കടിച്ചെടുത്തു. കഴിഞ്ഞത്തുറ സ്വദേശികളായ ജെഫിന്‍, അതുല്‍,ഗൗരി കൃഷ്ണന്‍കോട്ട സ്വദേശികളായ അന്ന,തോമസ് എന്നിവര്‍ക്കും പരുക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് ആവശ്യമായ മരുന്നുകൾ നൽകിയെന്നും ഇവരുടെ ആരോഗ്യനില സുരക്ഷിതമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക