വർഷങ്ങളായി തട്ടിപ്പ് നടത്തിവരുന്ന വ്യാജ ഡോക്ടർ പൊലീസ് പിടിയിൽ
തിങ്കള്‍, 28 നവംബര്‍ 2016 (15:23 IST)
വര്‍ഷങ്ങളായി പൊലീസ് പിടിയില്‍ അകപ്പെടാതെ ക്ലിനിക്ക് നടത്തിവന്നിരുന്ന 57 കാരനായ വ്യാജ ഡോക്ടറെ പൊലീസ് പിടികൂടി. കമ്പല്ലൂരിലെ ബേബി എന്ന കെ എം അബ്രഹാം എന്നയാളാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി വിദഗ്ദ്ധമായി ക്ലിനിക് നടത്തിവന്നിരുന്നത്.
കഴിഞ്ഞ ദിവസം ഒരു കുട്ടിക്ക് പനി ബാധിച്ച് ക്ലിനിക്കില്‍ ചികിത്സിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍ നല്‍കിയ മരുന്ന് കഴിച്ചയുടന്‍ കുട്ടി തലകറങ്ങിവീണു. രക്ഷകര്‍ത്താക്കള്‍ ചിറ്റാരിക്കല്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജഡോക്ടറെ പൊലീസ് കയ്യോടെ പൊക്കിയത്. കേവലം എസ്.എസ്.എല്‍.സി വിദ്യാഭ്യാസം മാത്രം കൈമുതലാക്കിയായിരുന്നു ഇയാളുടെ ക്ലിനിക്ക് സേവനം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.