നോട്ടുപ്രതിസന്ധി; എൽഡിഎഫ് പുതിയ തീരുമാനമെടുത്തു - ബിജെപിക്ക് തിരിച്ചടിയാകുമോ ?
തിങ്കള്‍, 12 ഡിസംബര്‍ 2016 (18:10 IST)
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലില്‍ ഉടലെടുത്ത നോട്ടുപ്രതിസന്ധിക്കെതിരെ രൂക്ഷമായി പ്രതികരിക്കാന്‍ എൽഡിഎഫ് തീരുമാനം.
ഇതിന്റ ഭാഗമായി 29ന് സംസ്ഥാനവ്യാപകമായി മനുഷ്യചങ്ങല തീർക്കും. സഹകരണമേഖലയിലെ പ്രതിസന്ധി ഉൾപ്പടെ ചൂണ്ടിക്കാട്ടി വീടുകൾ തോറും ക്യാംപെയിൻ സംഘടിപ്പിക്കാനും തീരുമാനമായി.
അതേസമയം, തുടര്‍ച്ചയായി മൂന്നും ദിവസം ബാങ്ക് അവധിയയതിനാല്‍ എടിഎമ്മുകളില്‍ പണമില്ലാതായി. മിക്ക ബാങ്കുകളുടെയും എടിഎമ്മുകള്‍ ഞായറാഴ്‌ചയോടെ ഷട്ടറുകള്‍ ഇട്ട അവസ്ഥയാണ്. പണം ലഭിക്കുന്ന എടിഎമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ മാത്രമാണ് ലഭിക്കുന്നത്.
സഹകരണ വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തിരുന്നു. യു ഡി എഫും ബിജെപിക്കെതിരെ കടുത്ത പ്രതിഷേധം നടത്തിയതോടെ ബിജെപി സംസ്ഥാന ഘടകം സമ്മര്‍ദ്ദത്തിലായ അവസ്ഥയിലായിരുന്നു.