നാട്ടുകാര്‍ തുണച്ചു, അമ്മയും കുഞ്ഞും സുരക്ഷിതം

വ്യാഴം, 16 മാര്‍ച്ച് 2017 (12:34 IST)
തിരുവനന്തപുരം നഗര മധ്യത്തില്‍ യുവതി പ്രസവിച്ചു.  പ്രസവ വേദനയെ തുടര്‍ന്ന് തനിച്ച് ആശുപത്രിയിലേയ്ക്ക് പോകും വഴിയാണ് യുവതി പ്രസവിച്ചത്. വഴി യാത്രക്കാരായ സ്ത്രീകളുടെ ഇടപെടല്‍ മൂലം യുവതിക്ക് തുണി മറച്ച് സൌകര്യം ഒരുക്കുകയായിരുന്നു.
 
പുജപ്പുര സ്വദേശിനി ലീന വിശ്വനാഥാണ് നഗര മധ്യത്തില്‍ പ്രസവിച്ചത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് പ്രസവ വേദന അനുഭവപ്പെടുകയും തുടര്‍ന്ന് ഓട്ടോ വിളിച്ച് ആശുപത്രിയില്‍ പോകും വഴി യുവതി പ്രസവിച്ചത്. പ്രസവശേഷം അമിത രക്ത സ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ എസ്എറ്റി ആശുപത്രിയിലേക്ക് മാറ്റി.  
 

വെബ്ദുനിയ വായിക്കുക