കത്തി കാട്ടി സ്‌കൂട്ടർ തട്ടിയെടുത്ത സഹോദരങ്ങൾ പിടിയിൽ

എ കെ ജെ അയ്യര്‍

ബുധന്‍, 26 ജനുവരി 2022 (15:01 IST)
തൃശൂർ: കത്തികാണിച്ചു ഭീഷണിപ്പെടുത്തി സ്‌കൂട്ടർ കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിലായി. വെള്ളാനി കോഴിക്കുന്നു വെല്ലുനിപ്പറമ്പിൽ ജിബിൻ രാജ് (24), ബിബിൻ രാജ് (22) എന്നിവരാണ് കാട്ടൂർ എസ്.ഐ വി.പി.അരിസ്റ്റോട്ടിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വലയിലായത്.

കഴിഞ്ഞ ദിവസം വൈകിട്ട് വെള്ളായണി റേഷൻ കടയ്ക്കടുത്തതായിരുന്നു സംഭവം. വെള്ളായണി സ്വദേശി വിനോദ് എന്നയാളെയാണ് ഇരുവരും കത്തി കാണിച്ചു ഭീഷണിപ്പെടുത്തി മുഖത്ത് മണ്ണുവാരിയെറിഞ്ഞു സ്‌കൂട്ടർ കവർന്നത്. 
 
എന്നാൽ വിവരം അറിഞ്ഞ നാട്ടുകാർ ഇവരെ പിന്തുടരുകയും പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടുകയുമായിരുന്നു. ഇവർക്കെതിരെ ഇരിങ്ങാലക്കുട, നെടുപുഴ, കാട്ടൂർ, ആളൂർ എന്നീ പോലസ് സ്റ്റേഷനുകളിലും കേസുകളുണ്ട്.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍