മലപ്പുറത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 26 ജനുവരി 2022 (11:05 IST)
മലപ്പുറത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്. 16മത്തെ വയസിലാണ് വണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചത്. ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ശിശു ക്ഷേമ സമിതിയുടെ ഇടപെടലില്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. 
 
വരന്‍, വരന്റെ വീട്ടുകാര്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്നിവര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍, ബാലവിവാഹ നിരോധനം എന്നീവകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കഴിഞ്ഞവര്‍ഷമാണ് വിവാഹം നടന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനാലാണ് പോക്‌സോ കേസ് ചുമത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍