മുത്തശ്ശിയുടെ മരണം: ചെറുമകന്‍ അറസ്റ്റില്‍

ശനി, 9 ജനുവരി 2016 (11:12 IST)
മുത്തശ്ശിയുടെ മരണം സംബന്ധിച്ച കേസില്‍ ചെറുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കഞ്ചേരി പട്ടുകുളങ്ങര ശേഖരന്‍ എന്നയാളുടെ ഭാര്യ രുഗ്മിണിയെ വെട്ടിക്കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് ഇവരുടെ ചെറുമകന്‍ സുജിത് എന്ന ഇരുപത്തൊന്നുകാരനെ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മുപ്പത്തിയൊന്നിനാണ് ശേഖരന്‍റെ മൂത്ത മകന്‍ സുരേന്ദ്രന്‍റെ വീട്ടില്‍ വച്ച് രുഗ്മിണി വെട്ടേറ്റു മരിച്ചത്. ഇവരുടെ എട്ടു പവന്‍ മാല, വള എന്നിവയും നഷ്ടപ്പെട്ടിരുന്നു. കൊലപാതക സമയത്ത് സുജിത്ത് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കൊല നടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം സംശയകരമായ രീതിയില്‍ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ട സുജിത്തിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയും കൊലപാതകം സംബന്ധിച്ച വിവരം അറിയുകയും ചെയ്തു. തുടര്‍ന്ന് വടക്കാഞ്ചേരി പൊലീസിനു പ്രതിയെ കൈമാറി.

വെബ്ദുനിയ വായിക്കുക